Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Lord Ayyappa

ശ​ബ​രി​മ​ല ക്ഷേ​ത്ര​ത്തി​ന് മു​ക​ളി​ൽ കോ​സ്റ്റ് ഗാ​ർ​ഡ് ഹെ​ലി​കോ​പ്റ്റ​ർ താ​ഴ്ന്ന് പ​റ​ന്ന​ത് ആ​കാ​ശ​ത്തു​നി​ന്ന് അ​യ്യ​പ്പ​നെ തൊ​ഴാനെന്ന് കണ്ടെത്തൽ

കൊ​ച്ചി: ശ​ബ​രി​മ​ല ക്ഷേ​ത്ര​ത്തി​ന് മു​ക​ളി​ലൂ​ടെ കോ​സ്റ്റ് ഗാ​ർ​ഡി​ന്‍റെ ഹെ​ലി​കോ​പ്റ്റ​ർ താ​ഴ്ന്ന് പ​റ​ന്ന​ത് ആ​കാ​ശ​ത്തു​നി​ന്ന് അ​യ്യ​പ്പ​നെ തൊ​ഴു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​യി​രു​ന്നെ​ന്ന് അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട്. ക​ഴി​ഞ്ഞ മാ​സം 23നാ​യി​രു​ന്നു കോ​സ്റ്റ് ഗാ​ർ​ഡി​ന്‍റെ ഹെ​ലി​കോ​പ്റ്റ​ർ ശ​ബ​രി​മ​ല ക്ഷേ​ത്ര​ത്തി​ന് മു​ക​ളി​ലൂ​ടെ താ​ഴ്ന്ന് പ​റ​ന്ന​ത്.

നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള പ​രി​സ​ര​ത്തെ കോ​സ്റ്റ് ഗാ​ർ​ഡ് എ​യ​ർ​ക്രാ​ഫ്റ്റ് ഓ​പ്പ​റേ​റ്റിം​ഗ് യൂ​ണി​റ്റി​ലെ ഒ​രു ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​നാ​ണ് ഇ​തി​ന് നി​ർ​ദേ​ശം ന​ൽ​കി​യ​തെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. ശ​ബ​രി​മ​ല പോ​ലു​ള്ള അ​തീ​വ സു​ര​ക്ഷാ മേ​ഖ​ല​യ്ക്ക് മു​ക​ളി​ലൂ​ടെ ഹെ​ലി​കോ​പ്റ്റ​ർ താ​ഴ്ന്ന് പ​റ​ത്തി​യ​ത് വി​വാ​ദ​മാ​യ​തി​നെ തു​ട​ർ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​നെ നെ​ടു​മ്പാ​ശേ​രി​യി​ലെ ചു​മ​ത​ല​യി​ൽ നി​ന്ന് മാ​റ്റി കൊ​ച്ചി​യി​ലെ കോ​സ്റ്റ് ഗാ​ർ​ഡ് മേ​ഖ​ലാ ആ​സ്ഥാ​ന​ത്തേ​ക്ക് നി​യ​മി​ച്ചു.

ഹെ​ലി​കോ​പ്റ്റ​റി​ൽ പൈ​ല​റ്റാ​യ ഉ​ദ്യോ​ഗ​സ്ഥ​നൊ​പ്പം സ​ഹ പൈ​ല​റ്റും കാ​മ​റ ക്രൂ​വും ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​രും ഉ​ണ്ടാ​യി​രു​ന്നു. ഇ​തേ ഉ​ദ്യോ​ഗ​സ്ഥ​ൻ മു​ന്പും കോ​സ്റ്റ് ഗാ​ർ​ഡ് ഹെ​ലി​കോ​പ്റ്റ​റി​ൽ ശ​ബ​രി​മ​ല​യി​ലേ​ക്കും ഗു​രു​വാ​യൂ​രി​ലേ​ക്കും യാ​ത്ര ന​ട​ത്തി​യ​താ​യി അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ മോ​ശം കാ​ലാ​വ​സ്ഥ​യെ​തു​ട​ർ​ന്നാ​ണ് ഹെ​ലി​കോ​പ്റ്റ​ർ വ​ഴി തെ​റ്റി​യ​തെ​ന്നാ​യി​രു​ന്നു കോ​സ്റ്റ് ഗാ​ർ​ഡി​ന്‍റെ വി​ശ​ദീ​ക​ര​ണം.

Latest News

Corehub Up